Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുവപ്പാണോ നിങ്ങളുടെ ഇഷ്ടനിറം ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !

ചുവപ്പാണോ നിങ്ങളുടെ ഇഷ്ടനിറം ? എങ്കിൽ ഇക്കാര്യങ്ങൾ അറിയൂ !
, വെള്ളി, 17 ജൂലൈ 2020 (15:41 IST)
നിറങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ വലിയ സ്ഥാനമാണുള്ളത്. എന്തിനും ഏതിനും ഇഷ്ട നിറങ്ങൾ തിരഞ്ഞെടുക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. എന്തെല്ലാം വ്യത്യസ്ത നിറങ്ങളാണ് ഒരാള്‍ ഒരു ദിവസം രാത്രി ഉറങ്ങുന്നതിനായി കണ്ണടയ്ക്കുന്നതിനു മുമ്പ് കാണുന്നത്. ഓരോ നിറത്തിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നിറങ്ങളില്ലാത്ത ജീവിതം പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമ പോലെയാവും. 
 
വസ്ത്രങ്ങള്‍ വാങ്ങുമ്പോഴാണ് ഒരാളുടെ ഇഷ്ടനിറം ശരിക്കും പുറത്തു ചാടുന്നത്. കറുപ്പ് നിറം ദുഖത്തെ സൂചിപ്പിക്കുന്നതു പോലെ ഓരോ നിറവും വ്യത്യസ്ത വികാരങ്ങളാണ് ഉണ്ടാക്കുന്നതെന്നു കാണാം. ഓരോ നിറത്തിലും അത് ധരിച്ചിരിക്കുന്ന വ്യക്തിയുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കാനുള്ള ശേഷിയുണ്ടത്രേ. ഇക്കാര്യങ്ങൾ ജ്യോതിഷവും സമ്മതിക്കുന്നുണ്ട്. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കണം. എന്താണ് കാരണമെന്ന് നോക്കാം.
 
ചുവപ്പ് നിറം നിങ്ങളെ കൂടുതല്‍ അലസരാക്കുകയാണ് ചെയ്യുക. അലസത ചുവപ്പിന്റെ പോരായ്മയാണെങ്കിലും ചില ഗുണങ്ങള്‍ കൂടി ചുവപ്പ് നിറത്തിനുണ്ടെന്നു കാണാം. ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിക്കുന്നവരുടെ ആരോഗ്യം മെച്ചപ്പെടുകയും അവര്‍ക്ക് മാനസികമായി കൂടുതല്‍ ഊര്‍ജം ലഭിക്കുകയും ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടപ്പുമുറി ഈ രീതിയിലാണോ ? എങ്കിൽ സൂക്ഷിയ്ക്കണം !