ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനുള്ള സർക്കാർ ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സീൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം.
കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ മാത്രമെ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ വാങ്ങാൻ കഴിയു എന്നാണ് കമ്പനികൾ സംസ്ഥാനത്തെ അറിയിച്ചതെന്ന് കേരളം ഹൈക്കോടതിയെ അറിയിച്ചു. അതേസമയം വാക്സീൻ വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റി. പുതിയ വാക്സീൻ വിതരണ നയം സംബന്ധിച്ച് നാളെ നിലപാടറിയിക്കണമെന്ന് കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.