ഒറ്റപ്പാലത്തെ സ്വകാര്യ ഐടിഐയില്‍ സഹപാഠിയുടെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ എല്ല് പൊട്ടി. ഇരുപതുകാരനായ സാജനാണ് മര്‍ദ്ദനമേറ്റത്. പ്രകോപനം ഇല്ലാതെ ക്ലാസ് മുറിയില്‍ വച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തില്‍ സാജന്റെ മൂക്കിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ സഹപാഠിയായ കിഷോറിനെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫെബ്രുവരി 19നാണ് സംഭവം നടക്കുന്നത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്ന് ഒറ്റപ്പാലം പോലീസ് അറിയിച്ചു.