Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലായിൽ ഇന്ന് കലാശക്കൊട്ട്; തിങ്കളാഴ്ച പോളിങ്; സർവ തന്ത്രങ്ങളും പയറ്റി മുന്നണികൾ

മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പന് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും.

പാലായിൽ ഇന്ന് കലാശക്കൊട്ട്; തിങ്കളാഴ്ച പോളിങ്; സർവ തന്ത്രങ്ങളും പയറ്റി മുന്നണികൾ

തുമ്പി എബ്രഹാം

, വെള്ളി, 20 സെപ്‌റ്റംബര്‍ 2019 (08:48 IST)
പാലാ ഉപതെരഞ്ഞെടുപ്പിന് ഇന്ന് കലാശകൊട്ട്. നാളെ ശ്രീനാരായണ ഗുരു സമാധി ദിവസം ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താൻ മുന്നണികൾ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇടതുമുന്നണി സ്ഥാനാർഥി മാണി സി കാപ്പന് വേണ്ടി ഇന്ന് മൂന്ന് പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കും. മന്ത്രിമാരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണ്ഡലത്തിൽ പ്രചാരണത്തിലാണ്.
 
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കളുടെ പ്രചാരണവും തുടരുകയാണ്. എൻഡിഎ സ്ഥാനാർഥിക്കായി സംസ്ഥാനത്ത മുതിർന്ന നേതാക്കളും എത്തും. 23 നാണ് വോട്ടെടുപ്പ്.സെപ്റ്റബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആനക്കൊമ്പ് കേസ്: മോഹൻലാലിനെ പ്രതിയാക്കി കുറ്റപത്രം, നടപടി ഏഴു വർഷത്തിനുശേഷം