Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് 30 രൂപ വരെ വര്‍ധിപ്പിച്ചു; ഇരുട്ടടി

പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് 30 രൂപ വരെ വര്‍ധിപ്പിച്ചു; ഇരുട്ടടി
, തിങ്കള്‍, 30 ഓഗസ്റ്റ് 2021 (08:56 IST)
മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി. അഞ്ച് മുതല്‍ 30 രൂപ വരെയാണ് ടോള്‍ പ്ലാസയില്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ നിരക്കിലായിരിക്കും ടോള്‍പിരിവ്. ഇതുസംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കി.
 
പുതിയ ടോള്‍ നിരക്ക് 
 
കാര്‍, ജീപ്പ്, വാന്‍ എന്നിവയ്ക്ക് 80 രൂപയാകും. ഒരു ദിശയിലേക്ക് മാത്രം. ഇരുവശത്തേക്കും ഇത് 120 രൂപയാകും. നേരത്തെ ഇത് യഥാക്രമം 75, 110 എന്നിങ്ങനെയായിരുന്നു. 
 
ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 140, ഇരുവശത്തേക്കും 205 എന്നിങ്ങനെയാകും. നേരത്തെ ഇത് യഥാക്രമം 130, 190 എന്നിങ്ങനെയായിരുന്നു. 
 
ബസ്, ട്രക്ക് എന്നിവയ്ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒരു ദിശയിലേക്ക് 275 രൂപയും ഇരുവശത്തേക്കും 415 രൂപയും ആകും. നേരത്തെ ഇത് യഥാക്രമം 255, 385 എന്നിങ്ങനെയായിരുന്നു. ബഹുചക്രവാഹനങ്ങള്‍ക്ക് 445, 665 എന്നിങ്ങനെയാകും. നേരത്തെ ഇത് യഥാക്രമം 410, 615 എന്നിങ്ങനെയായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം; ഇനി കൂടുതല്‍ കടുപ്പം