Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാരാമെഡിക്കൽ കോഴ്സ് പഠിച്ചിറങ്ങിയവർക്ക് വ്യാജ സർട്ടിഫിക്കറ്റ് : സ്ഥാപന മാനേജർ അറസ്റ്റിൽ

Para - medical Fake -certificate Kutyadi
പരാമെഡിക്കൽ വ്യാജ -സർട്ടിഫിക്കറ്റ് കുറ്റ്യാടി

എ കെ ജെ അയ്യർ

, തിങ്കള്‍, 4 നവം‌ബര്‍ 2024 (19:41 IST)
കോഴിക്കോട് : പാരാമെഡിക്കല്‍ കോഴ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തി, പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന പരാതിയില്‍ സ്ഥാപന മാനേജര്‍ പിടിയില്‍. കോഴിക്കോട് കുറ്റ്യാടി പോലീസ് സ്റ്റേഷനടുത്ത് പ്രവര്‍ത്തിക്കുന്ന ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജര്‍ നാദാപുരം വരിക്കോളി കൂര്‍ക്കച്ചാലില്‍ ലിനീഷിനെയാണ് (46) പൊലീസ് പിടികൂടിയത്.
 
 പഠനത്തിൽ ശേഷം സർട്ടിഫിക്കറ്റ് വാങ്ങി അന്വേഷിച്ചപ്പോഴാണ് അത് അംഗീകാരം ഇല്ലാത്തതാണെന്നു കണ്ടെത്തിയത് നാദാപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തായി പടക്ക നിരോധനം, ഡൽഹി സർക്കാരിനോട് സുപ്രീംകോടതി