പാർവതിയെ തെറി പറഞ്ഞവർ കുടുങ്ങും?!

സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി പാർവതി

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (15:20 IST)
മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് ആരാധകര്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ നടി പാര്‍വതി പൊലീസില്‍ പരാതി നല്‍കി. വ്യക്തിഹത്യ നടത്തിയതായി നടി പരാതിയിൽ പറയുന്നു. സംഭവത്തില്‍ കൊച്ചി സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
 
ഐ എഫ് എഫ് കെയുടെ ഓപ്പൺ ഫോറത്തിലാണ് പാര്‍വതി മമ്മൂട്ടി ചിത്രമായ കസബയെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാര്‍വതി പറഞ്ഞത്. എന്നാല്‍ ഈ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സംഘടിതമായ ആക്രണമാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വതിക്ക് നേരിടേണ്ടി വന്നത്.
 
പാര്‍വതി ലക്ഷ്യം വെച്ചത് മമ്മൂട്ടിയെ ആണെന്നും മഹാനായ ഒരു നടനെ പാർവതി അപമാനിച്ചുവെന്നും ആരോപിച്ച് നിരവധി പേരായിരുന്നു പാർവതിക്കെതിരെ സൈബർ ആക്രമണം നടത്തിയത്. സിനിമാ മേഖലയിലെ നിരവധി പ്രമുഖരും പാർവതിക്കെതിരെ രംഗത്തെത്തിയിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം നുറ്റാണ്ടുകള്‍ കാത്തിരുന്ന വിധി !