Webdunia - Bharat's app for daily news and videos

Install App

‘ജഗതി ശ്രീകുമാർ എന്ന വ്യക്തിയെ കൊല്ലരുത്’: വികാരധീനയായി പാർവതി

എങ്ങനെയെങ്കിലും ചത്ത് തുലയണമെന്ന് ആഗ്രഹിക്കുന്നവരാണിവർ...

Webdunia
ശനി, 12 മെയ് 2018 (10:26 IST)
നടന്‍ ജഗതി ശ്രീകുമാറിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷമായി  പ്രതികരിച്ച് മകൾ പാര്‍വതി. ഫെയ്സ്ബുക്ക് ലൈവ് വിഡിയോയിലൂടെയായിരുന്നു പാർവതിയുടെ പ്രതികരണം. സോഷ്യൽ മീഡിയകളിൽ ഉള്ളവർക്ക് അച്ഛനെ എങ്ങനെയെങ്കിലും കൊല്ലണമെന്നതാണ് ആഗ്രഹമെന്ന് പാർവതി പറയുന്നു.  
 
പാർവതിയുടെ വാക്കുകളിലേയ്ക്ക്:
 
ഒരിക്കലും ഇങ്ങനെയൊരു വിഡിയോ അപ്‌ലോഡ് ചെയ്യണമെന്ന് വിചാരിച്ചതല്ല. പക്ഷേ അപ്‌ലോഡ് ചെയ്യാതിരിക്കാനും പറ്റില്ല. കുറേ നാളുകളായി സഹിക്കുന്നു. ദയവുചെയ്ത് സോഷ്യൽമീഡിയയിൽ ഉള്ളവർ ജഗതി ശ്രീകുമാർ എന്ന വ്യക്തിയെ കൊല്ലരുത്. അദ്ദേഹം ആയുസ്സും ആരോഗ്യത്തോടുകൂടിയും പേയാടുള്ള വീട്ടിൽ സന്തോഷവാനായിട്ട് ഇരിപ്പുണ്ട്. 
 
അഥവാ അദ്ദേഹത്തിന് എന്തെങ്കിലും ആരോഗ്യകരമായ പ്രശ്നം ഉണ്ടെങ്കിൽ അങ്ങോട്ട് വിളിച്ച് അറിയിച്ചോളാം. അതാണല്ലോ എല്ലാവരുടേയും ആഗ്രഹം എങ്ങനെയെങ്കിലും ചത്തുതൊലയണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്നവരാണല്ലോ സോഷ്യൽ മീഡിയയിൽ ഉള്ളവർ.
 
നിങ്ങൾ ഒന്ന് ആലോചിക്കൂ ജഗതിശ്രീകുമാർ എന്ന വ്യക്തിക്ക് എന്തെങ്കിലും പ്രശ്മനമുണ്ടെന്ന് ഒരു മെസ്സേജ് കിട്ടിയാൽ കണ്ണുംപൂട്ടി ഒരാൾക്ക് ഫോർവേഡ് ചെയ്യുക അല്ല വേണ്ടത്. ചിന്തിക്കുക എന്തെങ്കിലും ഇതിൽ സത്യമുണ്ടോ ഒരു മാനുഷിക ബോധം സോഷ്യൽ മീഡിയയിൽ ഉള്ളവർ ഒട്ടും കാണിക്കുന്നില്ല. 
 
കലാകാരന്മാർ എന്നുള്ളത് പന്താടാനുള്ള ഒരു വ്യക്തിത്വമല്ല എന്നുള്ളത് മനസിലാക്കണം. 
 
അവർക്കുമുണ്ട് വികാരങ്ങൾ അത് നിങ്ങൾ മനസിലാക്കണം. ഞങ്ങൾ എന്തുമാത്രം പരിശ്രമം  എടുത്താണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവരാൻ നോക്കുന്നത് എന്നുള്ളത് നിങ്ങൾ ചിന്തിക്കണം. ഈ ന്യൂസ് കാണുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്റൽ ഷോക്ക്, മെന്റൽ ഡിപ്രഷൻ കാരണം വീണ്ടും അദ്ദേഹം ഡൗൺ ആയി പോകുകയാണ്. 
 
ഇപ്പോൾ അദ്ദേഹത്തിന് വായിക്കാനുള്ള കപ്പാസിറ്റിയുണ്ട്. വർത്തമാനം പറയാനുള്ള കപ്പാസിറ്റി ഉണ്ട്, ആളുകളെ തിരിച്ചറിയാനുള്ള കപ്പാസിറ്റി ഉണ്ട്. പക്ഷേ ഈ ഒരു ന്യൂസ് വായിക്കുമ്പോൾ അദ്ദേഹത്തിനുണ്ടാകുന്ന മെന്റൽ ഷോക്ക് നിങ്ങൾ മനസിലാക്കിയിരിക്കണം. ദയവുചെയ്ത് ജഗതിശ്രീകുമാർ എന്ന വ്യക്തിയെ നിങ്ങൾ കൊല്ലരുത്. എന്റെ ഒരു എളിയ അഭ്യർഥന ആണ്. 
 
അഥവാ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്റെ ഫെയ്സ്ബുക്കിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം. അദ്ദേഹത്തെ കൊല്ലരുത് എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവന്നോട്ടെ.. 
 
എത്രയോ നല്ല കഥാപാത്രങ്ങളായി നിങ്ങളുടെ മുന്നിൽ കരയിപ്പിച്ചും ചിരിപ്പിച്ചും , ചിന്തിപ്പിച്ചും ഒരായിസിനു പോരാതെയുള്ള കഥാപാത്രങ്ങളെ സമ്മാനിച്ചിരിക്കുന്ന ഒരു വ‍്യക്തിയാണ് ജഗതിശ്രീകുമാർ എന്ന് പറയുന്ന വ്യക്തി. അദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചു വരാൻ നിങ്ങൾ ചെയ്തില്ലെങ്കിലും പ്രാർത്ഥിക്കുക. ഒരു മകളുടെ എളിയ അഭ്യർത്ഥനയാണ്. അദ്ദേഹം സന്തോഷവാനായിട്ട് ഇരിപ്പുണ്ട് ഒരു കുഴപ്പവുമില്ല . 
 
ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ് തിരിച്ച് സിൽവർ സ്ക്രീനിലേക്ക് കൊണ്ടുവരാൻ. അതിനു നിങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ഇങ്ങനെ ഒരു ന്യൂസ് തന്ന് മെന്റൽ ഷോക്ക് തന്ന് അദ്ദേഹത്തെ പൂർണമായിട്ടും ഈ ലോകത്തുനിന്നും പറഞ്ഞയക്കരുത് ദൈവത്തെ ഓർത്ത് .....

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കുത്തിവയ്‌പ്പെടുത്തതിന് പിന്നാലെ ഉറക്കത്തിലായ കുട്ടി ഉണര്‍ന്നില്ല; ഒന്‍പതുവയസുകാരിയുടെ മരണത്തില്‍ ആലപ്പുഴ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം

'എഐഎഡിഎംകെയെ ബിജെപി പങ്കാളി ആക്കിയതില്‍ അത്ഭുതപ്പെടാനില്ല': പരിഹാസവുമായി വിജയ്

UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം

സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണന പോലും നല്‍കുന്നില്ല; ആശമാരുടെ സമരത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ സച്ചിദാനന്ദന്‍

ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

അടുത്ത ലേഖനം
Show comments