പത്തനംതിട്ട നഗരത്തില്‍ ഏഴ് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. പ്രൈവറ്റ് സ്റ്റാന്‍ഡില്‍ നിന്ന് ബസ്സിറങ്ങി ജോലിക്ക് പോയ ആളുകളെയാണ് നായ ആക്രമിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ പത്തനംതിട്ട അബാന്‍ ജംഗ്ഷന് സമീപത്തായിരുന്നു തെരുവുനായ ആക്രമണം ഉണ്ടായത്.
കടിയേറ്റവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അതേസമയം ആളുകളെ കടിച്ച ശേഷം ഓടിയ നായ സ്വകാര്യ ബസ് ഇടിച്ച് ചാവുകയും ചെയ്തു. നായയ്ക്ക് പേവിഷബാധ ഉണ്ടോ എന്ന് പരിശോധിക്കാന്‍ നായയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല.