Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ അപകടം: ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ശബരിമല തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ അപകടം: ഗുരുതരമായി പരിക്കേറ്റ എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 നവം‌ബര്‍ 2022 (20:13 IST)
ആന്ധ്രയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടത്തില്‍ മരിച്ചെന്ന് കരുതിയ ഗുരുതരമായി പരുക്കേറ്റ എട്ടുവയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളെജില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം എട്ടു വയസുകാരന്‍ മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കഴിയുകയാണ്. നേരത്തെ മണികണ്ഠന്‍ മരിച്ചു എന്ന രീതിയില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇത്തരമൊരു വാര്‍ത്ത നേരത്തെ പ്രസിദ്ധീകരിച്ചതില്‍ ഖേദിക്കുന്നു.
 
വളവ് തിരിയുന്ന സമയത്ത് നിയന്ത്രണം തെറ്റിയ വാഹനം മറിയുകയായിരുന്നു. പരുക്കേറ്റവരുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.ബസ്സ് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് പരിക്ക് പറ്റിയ അഞ്ച് അയ്യപ്പന്മാരെ രാവിലെ 10.45ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും കോട്ടയം മെഡിക്കല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയുണ്ടായി. അതില്‍ എട്ട് വയസ്സുള്ള മണികണ്ഠന്‍ എന്ന കുട്ടിക്ക് ശ്വാസകോശത്തിനും കരളിനും വലതുകാലിന്റെ മുട്ടിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് ഉടൻ തന്നെ മറ്റൊരു പീഡനക്കേസിൽ പിടിയിലായി