Publish Date: Tue, 28 Apr 2020 (21:04 IST)
Updated Date: Tue, 28 Apr 2020 (21:05 IST)
ജില്ലയില്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടപ്പിച്ചു ലൈസന്‍സ് റദ്ദാക്കുമെന്ന് കളക്ടര്‍ പി ബി നൂഹ് പറഞ്ഞു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തികള്‍ സന്ദര്‍ശിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടയ്ക്കാത്ത എല്ലാ ഇടറോഡുകളും പൂര്‍ണമായും ഉടന്‍ അടയ്ക്കും.
ആരോഗ്യ പ്രവര്‍ത്തകര്‍, മരണ സംബന്ധമായ യാത്ര ചെയ്യുന്നവര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്നമുള്ളവര്‍ ഒഴികെയുള്ള ആരെയും ജില്ലാ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. പരിശോധനയുള്ള റോഡുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടും. പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന അതിര്‍ത്തികളിലെ നിലവിലുള്ള സംവിധാനം തുടരുമെന്നും കളക്ടര്‍ പറഞ്ഞു.