തിരുവനന്തപുരം :പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വശീകരിച്ച് പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അധ്യാപകന് നൂറ്റിപ്പതിനൊന്ന് വര്‍ഷം കഠിന തടവും ഒരുലക്ഷത്തിഅയ്യായിരം രൂപ പിഴയ്ക്കും തിരുവനതപുരം അതിവേഗ പ്രേത്യേക കോടതി ശിക്ഷിച്ചു. മണകാട് സ്വദേശി മനോജ് (44)നെയാണ് ജഡ്ജി ആര്‍. രേഖ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പ്രതി കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞു പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്തിരുന്നു.കുട്ടിയുടെ സംരക്ഷകന്‍ കൂടി ആകേണ്ട അധ്യാപകനായ പ്രതി ചെയ്ത കുറ്റം യാതൊരു ദയയും അര്‍ഹിക്കുന്നില്ലന്ന് ജഡ്ജി വിധി ന്യായത്തില്‍ പറഞ്ഞു.
2019 ജൂലൈ രണ്ടിന് രാവിലെ പത്തിനാണ് കേസിനസ്പദമായ സംഭവം നടന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതി വീട്ടില്‍ ട്യൂഷന്‍ ക്ലാസ്സ് നടത്തിയിരുന്നു. അന്നേ ദിവസം സ്‌പെഷ്യല്‍ ക്ലാസ്സ് ഉണ്ടന്ന് പറഞ് കുട്ടിയെ വരുത്തിയാണ് പീഡിപ്പിച്ചത്. പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ പ്രതി മൊബൈലില്‍ എടുക്കുകയും ചെയ്തു.ഫോട്ടോ എടുത്തത് കുട്ടി എതീര്‍ത്തെങ്കിലും പ്രതി സമ്മതിച്ചില്ല. ഇതിന് മുമ്പും പല ദിവസങ്ങളില്‍ പീഡന ശ്രെമങ്ങള്‍ നടത്തിയെങ്കിലും കുട്ടി വഴങ്ങിയില്ല. ഇതിന് ശേഷം കുട്ടി ഭയന്ന് ട്യൂഷന്‍ പോകാതെയായി.ഇവര്‍ തമ്മിലുള്ള ബന്ധം പ്രതിയുടെ ഭാര്യ അറിയുകയും കുട്ടിയെ വിളിച്ചു വരുത്തി വഴക്ക് പറഞ്ഞു. ഇതറിഞ്ഞ പ്രതിയും ഭാര്യയും തമ്മില്‍ തര്‍ക്കം നടന്നു.തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന് ശേഷം പ്രതിയും കുട്ടിയും തമ്മിലുള്ള ചിത്രങ്ങള്‍ ഫോണില്‍ പ്രചരിക്കുകയും കുട്ടിയുടെ വീട്ടുകാര്‍ ഫോര്‍ട്ട് പോലീസില്‍ പരാതി കൊടുത്തു.
പ്രതിയെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടത്തിയ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ കുട്ടിയെ പീഡിപ്പിക്കുന്ന ചിത്രങ്ങള്‍ കിട്ടിയിരുന്നു.സംഭവ ദിവസം പ്രതി ഓഫീസില്‍ ആയിരുന്നു എന്നും രജിസ്റ്റര്‍ ഇല്‍ ഒപ്പിട്ട രേഖകളും ഹാജരാക്കിയിരുന്നു. എന്നാല്‍ പ്രൊസീക്യൂഷന്‍ ഹാജരാക്കിയ പ്രതിയുടെ ഫോണ്‍ രേഖകള്‍ പ്രകാരം പ്രതി സംഭവ ദിവസം ട്യൂഷന്‍ സെന്റര്‍ പരിസരങ്ങളില്‍ ഉള്ളതായി തെളിഞ്ഞിരുന്നു.