Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും

മകരവിളക്ക് തീര്‍ത്ഥാടനം: ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് വൈകുന്നേരം തുറക്കും

ശ്രീനു എസ്

, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (13:35 IST)
മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഡിസംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 31ന് പുലര്‍ച്ചെ മുതല്‍ക്കെ അയ്യപ്പഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ. 2021 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഉണ്ട്. ജനുവരി 20 ന് ശബരിമല തിരുനട അടയ്ക്കും. ഡിസംബര്‍ 31 മുതല്‍ ജനുവരി 19 വരെ ശബരിമല തീര്‍ത്ഥാടനത്തിന്  ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് വൈകുന്നേരം 6 മണി മുതല്‍ ആരംഭിക്കും.www.sabarimalaonline.org എന്നതാണ് ബുക്കിംഗ് സൈറ്റ്.
 
തിങ്കള്‍ മുതല്‍ ഞായര്‍ വരെ എല്ലാ ദിവസവും 5000 പേര്‍ക്ക് വീതം പ്രവേശനം ഉണ്ടാകും. 31 മുതല്‍ ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ക്ക് കൊവിഡ് - 19 ആര്‍ ടി പി സി ആര്‍ / ആര്‍.ടി. ലാമ്പ് / എക്‌സ്പ്രസ്സ് നാറ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. 48 മണിക്കൂര്‍ ആണ് സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി. കൊവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ഭക്തരെയും ശബരിമലയിലേക്ക് കടത്തിവിടുകയില്ല. ഭക്തര്‍ക്ക് നിലയ്ക്കലില്‍ കൊവിഡ്- 19 പരിശോധന സംവിധാനം ഉണ്ടാവില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സംസ്ഥാനത്ത് 41 പേര്‍ അറസ്റ്റില്‍