Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശുമാങ്ങയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള അനുമതി പയ്യാവൂര്‍ സഹകരണ ബാങ്കിന് ലഭിച്ചു

കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്ത് ഇറക്കിയിട്ടുണ്ട്.

Payyavoor Cooperative Bank

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 2 ജൂണ്‍ 2025 (10:38 IST)
കശുമാങ്ങയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉണ്ടാക്കാനുള്ള അനുമതി പയ്യാവൂര്‍ സഹകരണ ബാങ്കിന് ലഭിച്ചു. ഗോവയുടെ മാതൃകയില്‍ അടുത്ത സീസണില്‍ പയ്യാവൂരില്‍ നിന്ന് കശുമാങ്ങ നീര് വാറ്റി ഫെനി ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം എക്‌സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്ത് ഇറക്കിയിട്ടുണ്ട്. 
 
2016ലാണ് പയ്യാവൂര്‍ സഹകരണ ബാങ്ക് കശുമാങ്ങയില്‍ നിന്ന് ഫെനി എന്ന ആശയവുമായി സര്‍ക്കാരിനെ സമീപിച്ചത്. ഇതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും 2022 ജൂണ്‍ 30ന് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് വൈകുകയായിരുന്നു. 
 
200 രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഒരു ലിറ്റര്‍ ഫെനി 500 രൂപയ്ക്ക് എങ്കിലും ബിവറേജ് കോര്‍പ്പറേഷന്‍ വഴിവില്‍ക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോര്‍ില്‍് പറയുന്നത്. കണ്ണൂര്‍ ഫെനി എന്നായിരിക്കും മദ്യത്തിന്റെ പേര്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമേരിക്കയില്‍ ഇസ്രയേല്‍ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്; നിരവധിപേര്‍ക്ക് പരിക്ക്