ആലുവയിൽ ക്രൂരമർദനത്തിനിരയായ മൂന്ന് വയസ്സുകാരൻ മരിച്ചു
വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന കുഞ്ഞ് അൽപസമയം മുൻപ് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ആലുവയിൽ അമ്മയുടെ ക്രൂരമർദനമേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരൻ മരിച്ചു. കൊച്ചി രാജഗിരി ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിലൽ കഴിയുകയായിരുന്നു. തലയ്ക്കേറ്റ അടിയിൽ ഗുരുതര പരിക്കേറ്റ കുഞ്ഞിന് ശസ്ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിരുന്നില്ല.
തലച്ചോറിന്റെ പല ഭാഗങ്ങളിലും രക്തം കട്ടപിടിച്ച നിലയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന കുഞ്ഞ് അൽപസമയം മുൻപ് മരണത്തിനു കീഴടങ്ങുകയായിരുന്നു.
മൂന്ന് വയസ്സുകാരന്റെ അമ്മക്കെതിരെ വധശ്രമത്തിനും ശിശു സംരക്ഷണ നിയമ പ്രകാരവുമാണ് കേസെടുത്തിട്ടുണ്ട്.അച്ഛനുമെതിരെ വധശ്രമത്തിനു കേസെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. അമ്മയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കുട്ടിയെ ക്രൂരമായി മര്‍ദിച്ചത് അമ്മയാണെന്നാണ് സൂചന. അനുസരണക്കേടിനു ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോടു പറഞ്ഞു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് ഇവര്‍ പൊലീസിനോട് വിശദമാക്കി. കുട്ടിയുടെ അമ്മ ജാർഖണ്ഡും അച്ഛൻ ബംഗാൾ സ്വദേശിയുമാണ്.