Webdunia - Bharat's app for daily news and videos

Install App

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ഫെബ്രുവരി 2025 (18:17 IST)
മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും. ഇന്ന് വൈകുന്നേരം 6 മണിക്ക് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം പോലീസ് പിസി ജോര്‍ജിനെ കോടതിയില്‍ ഹാജരാക്കും. ഇതിനുശേഷമാണ് ജയിലിലേക്ക് മാറ്റുന്നത്. ജനുവരി അഞ്ചിനാണ് ചാനല്‍ ചര്‍ച്ചയില്‍ പിസി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ യൂത്ത് ലീഗ് പരാതി നല്‍കുകയായിരുന്നു.
 
കഴിഞ്ഞദിവസം  ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് പിന്നാലെയാണ് ഒളിവില്‍ പോയ പിസി ജോര്‍ജ് കോടതിയില്‍ കീഴടങ്ങിയത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളി പിന്നാലെ പിസി ജോര്‍ജിനെ തേടി പോലീസ് നിരവധി തവണ വീട്ടില്‍ എത്തിയിരുന്നു. തിങ്കളാഴ്ച ഹാജരാകാമെന്ന് പോലീസിനെ പിസി ജോര്‍ജ് അറിയിക്കുകയും ചെയ്തിരുന്നു.
 
സ്റ്റേഷനില്‍ ഹാജരാകാതെ മജിസ്ട്രേറ്റിന് മുന്നിലാണ് പിസി ജോര്‍ജ് എത്തിയത്. 30 വര്‍ഷം എംഎല്‍എ ആയിരുന്നിട്ടും പെട്ടെന്ന് പ്രകോപനത്തിന് ഇരയാകുന്ന പിസി ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാനാകില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

ശക്തമായ കാറ്റ്, 50 കിലോയില്‍ താഴെ ഭാരം ഉള്ളവര്‍ വീടിന് പുറത്തിറങ്ങരുതെന്ന് ചൈനീസ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

വീട്ടിൽ ഗ്രൈന്‍റര്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെ ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തഹാവൂര്‍ റാണയെ കൊച്ചിയില്‍ എത്തിക്കും; ഭീകരന്‍ നേരിൽ കണ്ടത് 13 മലയാളികളെ

അടുത്ത ലേഖനം
Show comments