നാഗ്പൂർ: കോവിഡ് കേസുകൾ ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ സെൻട്രൽ റയിൽവേ കോവിഡ് പ്രോട്ടോകോൾ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കിയതോടെ മാസ്ക് ധരിക്കാത്ത യാത്രക്കാരിൽ നിന്ന് പിഴ ഇനത്തിൽ ഗണ്യമായ തുക ലഭിച്ചു. ഇക്കഴിഞ്ഞ 2022 ജനുവരിയിൽ മാത്രം മാസ്ക് ധരിക്കാത്ത 13627 യാത്രക്കാരിൽ നിന്നായി 21,88,420 രൂപയാണ് ഈയിനത്തിൽ ലഭിച്ചത്.
സെൻട്രൽ റയിൽവേയിൽ നാഗ്പൂർ, ബോറിബന്ദർ എന്നീ സ്റ്റേഷനുകളിൽ നിന്നാണ് ഏറ്റവുമധികം പിഴ തുക ലഭിച്ചത്. ഇതിൽ നാഗ് പൂറിൽ നിന്ന് മാത്രമായി 706500 രൂപ ലഭിച്ചപ്പോൾബോറി ബന്ദറിൽ നിന്ന് 426350 രൂപയും ലഭിച്ചു.
കഴിഞ്ഞ 2021 ഏപ്രിൽ മുതൽ 2021 ഡിസംബർ വരെയുള്ള 9 മാസ കാലയളവിൽ കേന്ദ്ര റെയിൽവേയ്ക്ക് പിഴയിനത്തിൽ 144.32 കോടി രൂപയാണ് ലഭിച്ചത്. നിലവിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌താൽ യാത്രാനിരക്കിനു പുതുരമേ അധികമായി 250 രൂപ പിഴ നൽകണമെന്നാണ് വ്യവസ്ഥ.