Select Your Language

Notifications

webdunia
webdunia
webdunia
webdunia

വളര്‍ത്തു പൂച്ച മാന്തി; കോട്ടയത്ത് ചികിത്സയിലിരുന്ന 11 വയസ്സുകാരി മരണപ്പെട്ടു

വളര്‍ത്തു പൂച്ച മാന്തിയതിനുപിന്നാലെ കോട്ടയത്ത് ചികിത്സയിലിരുന്ന 11 വയസ്സുകാരി മരണപ്പെട്ടു.

Pet cat bites

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 10 ജൂലൈ 2025 (22:17 IST)
വളര്‍ത്തു പൂച്ച മാന്തിയതിനുപിന്നാലെ കോട്ടയത്ത് ചികിത്സയിലിരുന്ന 11 വയസ്സുകാരി മരണപ്പെട്ടു. പന്തളം കടക്കാട് സ്വദേശി ഹന്ന ഫാത്തിമയാണ് മരിച്ചത്. ഈ മാസം രണ്ടിനാണ് വളര്‍ത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് മുറിവേറ്റത്. രണ്ടാം പേവിഷ പ്രതിരോധ വാക്‌സിന്‍ എടുത്തതിന് പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.
 
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. മരണകാരണം പേവിഷബാധയാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമായിരിക്കും ഇത് അറിയാന്‍ സാധിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ പ്രധാനമന്ത്രിയുടെ ലിസ്റ്റിലും പേര് വരും, തരൂരിൻ്റെ സർവേ തള്ളി എം എം ഹസൻ, നേതാക്കൾ സ്വയം നിയന്ത്രിക്കണമെന്ന് അടൂർ പ്രകാശ്