പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ വീട്ടിലെത്തി, മുറ്റത്ത് വച്ച് പൊട്ടിത്തെറിച്ച് നായയുടെ തല തകര്‍ന്നു

മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് പടക്കം പൊട്ടി ചത്തത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 നവം‌ബര്‍ 2025 (08:57 IST)
കൊല്ലം: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയെ പിടിക്കാന്‍ വെച്ച പന്നിപ്പടക്കം കടിച്ചെടുത്ത വളര്‍ത്തുനായ ചത്തു. മണലില്‍ സ്വദേശി പ്രകാശിന്റെ വീട്ടിലെ വളര്‍ത്തുനായയാണ് പടക്കം പൊട്ടി ചത്തത്. പടക്കം പൊട്ടി നായയുടെ തല പൂര്‍ണമായും തകര്‍ന്നു. ഇന്നലെ രാത്രിയാണ് സംഭവം. തോട്ടത്തില്‍ നിന്നും കടിച്ചെടുത്ത പന്നിപ്പടക്കവുമായാണ് നായ വീടിന് മുന്നില്‍ എത്തിയത്. ഇതിനിടെ പടക്കം പൊട്ടുകയായിരുന്നു. ആരാണ് തോട്ടത്തില്‍ പന്നിപ്പടക്കം വെച്ചതെന്ന് കണ്ടെത്തിയിട്ടില്ല. ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 
അതേസമയം കണ്ണൂരിലെ കുറുമത്തൂരില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അമ്മയുടെ കൈകളില്‍ നിന്ന് വഴുതി കിണറ്റില്‍ വീണു മരിച്ചത്. ജാബിന്‍ മുബഷീറ ദമ്പതികളുടെ മകന്‍ അലനാണ്  അമ്മയുടെ കൈകളില്‍ നിന്ന് അബദ്ധത്തില്‍ വഴുതി കിണറ്റില്‍ വീണ് മരിച്ചത്. കുളിക്കാന്‍ കിണറ്റിന് സമീപം കൊണ്ടുവന്നപ്പോള്‍ കുഞ്ഞ് അബദ്ധത്തില്‍ തന്റെ കൈയില്‍ നിന്ന് വഴുതിപ്പോയതായി സ്ത്രീ സമീപത്തുള്ളവരോട് പറഞ്ഞു. 
 
സ്ത്രീയുടെ നിലവിളി കേട്ട് സമീപത്തുള്ളവര്‍ ഓടിയെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തളിപ്പറമ്പ് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments