കാനഡയില്‍ ബിരുദ പഠനത്തിന് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 74 ശതമാനവും തള്ളിക്കളഞ്ഞു

2023 ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള 32 ശതമാനം അപേക്ഷകള്‍ മാത്രമാണ് തള്ളിക്കളഞ്ഞിരുന്നത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 4 നവം‌ബര്‍ 2025 (08:47 IST)
കാനഡയില്‍ ബിരുദ പഠനത്തിന് ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 74 ശതമാനവും തള്ളിക്കളഞ്ഞു. 2023 ഓഗസ്റ്റില്‍ ഇന്ത്യയില്‍ നിന്നുള്ള 32 ശതമാനം അപേക്ഷകള്‍ മാത്രമാണ് തള്ളിക്കളഞ്ഞിരുന്നത്. വാര്‍ത്ത ഏജന്‍സിയായ റോയ്‌റ്റേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
അതേസമയം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ 40% ഓഗസ്റ്റില്‍ കാനഡ നിരാകരിച്ചു. ഇതില്‍ ചൈനയില്‍ നിന്നുള്ള 24 ശതമാനം അപേക്ഷകള്‍ ഉള്‍പ്പെടുന്നു. വിദേശ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കാന്‍ കാനഡ ശ്രമിക്കുന്നതിന്റെ ഭാഗമാണിത്. അതേസമയം ട്രംപ് ഇന്ന് എന്ത് ചെയ്യുമെന്നോ നാളെ എന്ത് ചെയ്യുമെന്നോയെന്ന് ട്രംപിന് പോലും അറിയില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദിവേദി. രേവയിലെ ടി ആര്‍ എസ് കോളേജിലെ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അനിശ്ചിതത്വം, സങ്കീര്‍ണത എന്നിവയായിരിക്കും വരുംകാലത്തെ വെല്ലുവിളികളെന്നും വെല്ലുവിളികള്‍ അതിവേഗം വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
ഭാവി എന്തായിരിക്കുമെന്ന് നിങ്ങള്‍ക്കോ എനിക്കോ അറിയില്ല, ഇന്ന് എന്ത് ചെയ്യുന്നു, നാളെ എന്ത് ചെയ്യുമെന്ന് ട്രംപിന് പോലും അറിയില്ലെന്ന് ഞാന്‍ കരുതുന്നു. പഴയ വെല്ലുവിളി മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴേക്കും പുതിയൊരെണ്ണം ഉയര്‍ന്നുവരുന്ന തരത്തില്‍ വെല്ലുവിളികള്‍ അതിവേഗം വന്നുകൊണ്ടിരിക്കുകയാണ്. അതിര്‍ത്തിയിലായാലും ഭീകരവാദം ആയാലും പ്രകൃതിദുരന്തങ്ങള്‍ ആയാലും സൈബര്‍ യുദ്ധം ആയാലും ഇത് സുരക്ഷാ വെല്ലുവിളികളാണ് നമ്മുടെ സൈന്യവും ഇതാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നഴ്‌സറി, പ്രാഥമിക വിദ്യാഭ്യാസം എന്നിവ മലയാളത്തിലാണന്ന് ഉറപ്പാക്കണം, മാതൃഭാഷ പഠിക്കുക ഏതൊരു കുട്ടിയുടേയും മൗലികാവകാശമാണ്: കെ. ജയകുമാര്‍

രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ 10 രോഗികളെ കൊലപ്പെടുത്തി, 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; നേഴ്സിന് ജീവപര്യന്തം തടവ്

ആഫ്രിക്കന്‍ പന്നിപ്പനി; മനുഷ്യരെ ബാധിക്കില്ല, പന്നികളില്‍ 100ശതമാനം മരണനിരക്ക്

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും തെരുവ് നായ്ക്കളെ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്

തലവേദനയ്ക്ക് ഡോക്ടര്‍ ആദ്യം എഴുതിയ മരുന്നു പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല; ആരോപണവുമായി മരണപ്പെട്ട വേണുവിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments