ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വര്‍ദ്ധിച്ചു
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്; ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വര്‍ദ്ധിച്ചു
Publish Date: Fri, 07 Sep 2018 (10:57 IST)
Updated Date: Fri, 07 Sep 2018 (10:59 IST)
ഇന്ധനവില കുതിച്ച് കയറുന്നു. ഇന്ന് പെട്രോളിന് 49 പൈസയും ഡീസലിന് 55 പൈസയും വര്‍ദ്ധിച്ചു. കേരളത്തില്‍ തിരുവനന്തപുരത്ത് പെട്രോള്‍ വില 83.36 രൂപയും ഡീസലിന് 77.23 രൂപയുമാണ്. എറണാകുളത്ത് പെട്രോളിന് 82.92 രൂപയും ഡീസലിന് 75.98 രൂപയുമാണ്.
കോഴിക്കോട് പെട്രോളിന് 82.31 രൂപയും ഡീസലിന് 76.27 രൂപയുമാണ്. കണ്ണൂർ പെട്രോളിന് 82.25 രൂപയും ഡീസലിന് 76.21 രൂപയുമാണ്.
അതേസമയം ഡല്‍ഹിയില്‍ പെട്രോള്‍ വില 79.99 ലെത്തി. ഡീസലിന് 72.07 രൂപയാണ് ഒരു ലിറ്ററിന്റെ വില. രാജ്യത്ത് മുംബൈയിലാണ് ഇന്ധനവില ഏറ്റവും കൂടുതല്‍ . മുംബൈയില്‍ പെട്രോളിന് 87.39 ഉം ഡീസലിന് 76.51 രൂപയുമാണ്.