Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിഎഫ്: 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍

പിഎഫ്: 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 7 ഫെബ്രുവരി 2025 (13:27 IST)
2025 ജനുവരി 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് ജനറല്‍ പ്രൊവിഡന്റ് ഫണ്ടിലും (കേന്ദ്ര സര്‍വീസ്) മറ്റ് സമാന ഫണ്ടുകളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം പലിശ നിരക്ക് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിയന്ത്രിക്കുന്ന ജനറല്‍ പ്രൊവിഡന്റ് ഫണ്ടിലും മറ്റ് സമാന പ്രൊവിഡന്റ് ഫണ്ടിലുമുള്ള നിക്ഷേപങ്ങള്‍ക്ക് 2025 ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെ കാലയളവില്‍ 7.1 ശതമാനം പലിശ നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 
 
കേരള സംസ്ഥാന ജനറല്‍ പ്രോവിഡന്റ് ഫണ്ട്, കേരള എയ്ഡഡ് സ്‌കൂള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കേരള എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എംപ്ലോയീസ് പ്രോവിഡന്റ്, കേരള എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (വൈദ്യരത്‌നം ആയുര്‍വേദ കോളേജ്), എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (കേരള സംസ്ഥാന ആയുര്‍വേദ പഠന ഗവേഷണ സൊസൈറ്റി), കേരള പഞ്ചായത്ത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, കേരള പാര്‍ട്ട് ടൈം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് എന്നീ നിക്ഷേപങ്ങള്‍ക്കാണ് ഉത്തരവ് ബാധകം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകൾ കാൺകെ ഒന്നാം പ്രതിയുമായി ലൈംഗികബന്ധത്തിലേർപെട്ടു, വാളയാർ പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ കുറ്റപത്രത്തിൽ ഗുരുതര വെളിപ്പെടുത്തൽ