Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധന വില; അധിക നികുതി ഉടൻ പിൻ‌വലിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

ഇന്ധന വില; അധിക നികുതി ഉടൻ പിൻ‌വലിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്
, ഞായര്‍, 27 മെയ് 2018 (14:51 IST)
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ സംസ്ഥനത്ത് വില  നിയന്ത്രണത്തിന് സർക്കാർ നടപടികൾ ആരംഭിച്ചു. വിലവർധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വേണ്ടെന്നുവെക്കുന്ന തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു . നടപടി എന്നുമുതൽ വേണമെന്ന കാര്യം മന്ത്രിസഭ കൂട്ടായി തീരുമാനമെടുക്കും എന്നും അദ്ദേഹം വ്യക്തമാക്കി.  
 
അതേസമയം ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് ഇന്ന് 16 പൈസ കൂടി 82.30 രൂപയായി. ഡീസലിന് 17 പൈസ കൂട്ടി 74.93 രൂപയുമായി.
 
കൊച്ചിയിൽ പെട്രോൾ 81.01 രൂപയും ഡീസൽ 73.72 രൂപയും കോഴിക്കോട് പെട്രോൾ 81.27 രൂപയും ഡീസൽ 73.99 രൂപയുമാണ് വില.
 
കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. വില പ്രതിദിനം ഉയരുമ്പോഴും നികുതി കുറയ്ക്കാനുള്ള നടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുണ്ടാകുന്നില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുൻ മന്ത്രി കെ ബാബുവിന്റെ സെക്രട്ടറി അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി വിജിലൻസിന്റെ കണ്ടെത്തൽ