Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്രിസ്റ്റീനോ റയലിൽ നിന്നും പടിയിറങ്ങുന്നു ?

വാർത്ത കായികം ഫുട്ബോൾ റയൽ മാഡ്രിഡ് ക്രിസ്റ്റീനോ റൊണാൾഡൊ News Sports Football Rayal Madrid Cristino Ronaldo
, ഞായര്‍, 27 മെയ് 2018 (12:30 IST)
റയൽ മാഡ്രിഡിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റീനോ റോണാൾഡോ ക്ലബ്ബ് വിട്ടേക്കുമെന്ന സൂചന നൽകി താരത്തിന്റെ വാക്കുകൾ. ഇന്നലെ നടന്ന  ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ശേഷം താരം നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ഫുട്ബോൾ ലോകം ചർച്ച ചെയ്യുന്നത്.
 
ഇത് ഞങ്ങളുടെ സന്തോഷത്തിന്റെ നിമിഷമാണ് എന്നാൽ തന്നെ എപ്പോഴും പിന്തുണച്ച ആരാധകർക്ക് കുറച്ചു ദിവസത്തിനകം തന്നെ ഞാൻ മറുപടി നൽകും. റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ സാധിച്ചത് മനോഹരമായ അനുഭവമായിരുന്നു. ഞങ്ങൾ ഇപ്പോൾ ചരിത്രം എഴുതിയിരിക്കുകയാണ്. താരം പറഞ്ഞു.
 
തനിക്കി വിശ്രമം ആവശ്യമാണ് വിശ്രമത്തിന് ശേഷം പോർച്ചുഗൽ ടീമിന്റെ ഭാ‍ഗമാകും. പിന്നീട് ആഴ്ചകൾക്കുള്ളിൽ തന്നെ തന്റെ പുതിയ പ്രഖ്യാപനം വരും എന്നും റൊണാൾഡൊ ആരാധകരോട് പങ്കുവെച്ചു. ചമ്പ്യൻസ് ലീഗ് ഫൈനൽ താരം റയലിനുവേണ്ടി കളിച്ച അവസാന മത്സരമാകാനാണ് സാധ്യത എന്നാണ് ഫുട്ബോൾ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബെയ്‌ല്‍ മാജിക്ക് വീണ്ടും; വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന്