Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ദുരിതാശ്യാസ പദ്ധതികൾക്ക് പത്ത് ദിവസത്തിനകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ദുരിതാശ്യാസ പദ്ധതികൾക്ക് പത്ത് ദിവസത്തിനകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി
, വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (17:02 IST)
സംസ്ഥാനത്ത് പ്രളയത്തിൽ ഉപജീവനം നഷ്ടപ്പെട്ടവർക്കുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് പ്രത്യേക പ്ലാനിംഗ് ബോർഡിനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പുനർ നിർമ്മാണ പദ്ധതികൾക്ക് 10 ദിവസത്തിനകം രൂപം നൽകും എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
 
ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, ദേശീയ പാതാ വികസനം, സിറ്റി ഗ്യാസ്  തുടങ്ങി സംസ്ഥനത്ത് നിർത്തിവച്ച വികസന പദ്ധതികൾ ഒക്ടോബർ ഒന്ന് മുതൽ പുനരാരംഭിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് രൂപം നൽകാൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.  
 
സംസ്ഥാനത്തെ മുഴുവൻ കാർഷിക, ക്ഷീര, വിദ്യാഭ്യാസ ലോണുകൾക്കും ഒരു വർഷത്തേക്ക് ഉപാധികളില്ലാത്ത മൊറട്ടോറിയം പ്രഖ്യാപിക്കാൻ തിരുമാനമയി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വാർഷിക പദ്ധതി വിഹിതത്തി 20 ശതമാനത്തിൽ കുറവ് വരുത്താനും തീരുമനിച്ചിട്ടുണ്ട്.
 
എന്നാൽ സംസ്ഥനത്തെ പൊതു മരാമത്ത്, ജലസേജന ജലവിതരണ പദ്ധതികളിൽ കുറവ് വരുത്തില്ല വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനെയും കുറവ് വരുത്തുന്ന പദ്ധതി വിഹിതത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പുനരധിവാസ പദ്ധതികൾക്കാവശ്യമായ സാധനങ്ങൾ ഉത്പാതന കേന്ദ്രത്തിൽ നിന്ന് നേരിറ്റ് ലഭ്യമാക്കും. പ്രളയത്തെ തുടർന്ന് വാസയോഗ്യമല്ലാതായി മാറിയ ഇടങ്ങളെക്കുറിച്ച് പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ചക്കരക്കുളത്തിൽ‘ വീണ പ്രണയം; പുലിവാലുപിടിച്ച് സി പി എം പ്രാദേശിക നേതാവ്