Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് കൊയിലാണ്ടി എടക്കുളം വസന്തപുരം സ്വദേശിനി സതി ആണ് മരിച്ചത്. 60 വയസ്സായിരുന്നു.

Pilgrim dies after collapsing at Sabarimala

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 നവം‌ബര്‍ 2025 (16:27 IST)
ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൊയിലാണ്ടി എടക്കുളം വസന്തപുരം സ്വദേശിനി സതി ആണ് മരിച്ചത്. 60 വയസ്സായിരുന്നു. മല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ ദര്‍ശനത്തിന് എത്തിയത്.
 
അതേസമയം ശബരിമലയില്‍ അപകടകരമായ രീതിയില്‍ ഭക്തജന തിരക്കെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ അറിയിച്ചു. ഭക്തര്‍ പലരും ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ഭക്തജനത്തിരക്ക് കുറയ്ക്കാന്‍ സ്പോട്ട് ബുക്കിങ്ങില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന സൂചനയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നല്‍കി. 'രണ്ടാം ദിവസമായ ഇന്ന് ഇത്രയും തിരക്ക് അപ്രതീക്ഷിതം. അപകടരമായ രീതിയിലുള്ള തിരക്ക്. ക്യൂവില്‍ നില്‍ക്കാതെ ചാടി വന്നവരുണ്ട്. ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല. ക്യൂവില്‍ നില്‍ക്കാതെ ചാടി വരുന്നത് ക്യൂവില്‍ അധിക സമയം നില്‍ക്കേണ്ടി വരുന്നതിനാല്‍. പതുക്കെ പതുക്കെ ഇവരെയെല്ലാം പതിനെട്ടാം പടി കയറ്റാന്‍ ചാര്‍ജ് ഓഫിസറോട് പറഞ്ഞു. ഇങ്ങനെയൊരു ആള്‍ക്കൂട്ടം ഇവിടെ വരാന്‍ പാടില്ലായിരുന്നു,' കെ.ജയകുമാര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം