നടിയും നര്‍ത്തകിയുമായ ഊര്‍മിള ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിയില്‍ നടന്ന ചടങ്ങിലാണ് താരം ഔദ്യോഗികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ഊര്‍മിള ഉണ്ണിയെ ഷാളണിയിച്ച് സ്വീകരിച്ചു. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവായ ജി സുരേഷ് കുമാര്‍ ചടങ്ങിനെത്തിയിരുന്നു.
ഡാന്‍സര്‍ എന്ന നിലയിലും സിനിമ, സീരിയല്‍ രംഗത്തും ഊര്‍മിള ഉണ്ണി സജീവമാണ്. താനൊരു നരേന്ദ്രമോദി ഫാനാണെന്നാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചതിന് ശേഷമുള്ള ഊര്‍മിള ഉണ്ണിയുടെ ആദ്യ പ്രതികരണത്തില്‍ പറഞ്ഞത്. മനസുകൊണ്ട് ബിജെപിയായിരുന്നുവെന്നും എന്നാല്‍ ഒരിക്കലും സജീവ പ്രവര്‍ത്തകയായിരുന്നില്ലെന്നും ഊര്‍മിള ഉണ്ണി പറഞ്ഞു.