Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കുമുള്ള സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രിയുടെ റിപ്പബ്‌ളിക് ദിന ആശംസ

എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കുമുള്ള സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രിയുടെ റിപ്പബ്‌ളിക് ദിന ആശംസ

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 26 ജനുവരി 2023 (09:13 IST)
മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പബ്‌ളിക് ദിന ആശംസകള്‍ നേര്‍ന്നു-ഇന്ന് എഴുപത്തിനാലാമാത് റിപ്പബ്‌ളിക് ദിനം. വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരികതകളെ തുല്യപ്രാധാന്യത്തോടെ കോര്‍ത്തിണക്കി ഇന്ത്യ എന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ സത്തയെ നിര്‍ണ്ണയിക്കുന്നതും നിര്‍വചിക്കുന്നതും ഭരണഘടനയാണ്. ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതി ഉറപ്പു വരുത്തുന്നതിനും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
 
എല്ലാ പൗരന്മാര്‍ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ഭക്തി, ആരാധന എന്നിവയ്ക്കുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി ജനാധിപത്യത്തിന്റെ മാതൃകാസ്ഥാനമായി നമ്മുടെ രാജ്യത്തെ ഉയര്‍ത്തണം. ഭരണഘടനയുടെ പ്രാധാന്യമുള്‍ക്കൊണ്ട്, മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിച്ച് ഈ ലക്ഷ്യങ്ങള്‍ ഏറ്റെടുത്ത് നമുക്ക് മുന്നോട്ടു പോകാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം റിപ്പബ്‌ളിക് ദിന ആശംസകള്‍ നേരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ സേന അശോക ചക്രം നല്‍കുന്നത് ആര്‍ക്കൊക്കെ; ലഭിച്ചിട്ടുള്ളത് നാല്‍പതോളം പേര്‍ക്ക് മാത്രം