Webdunia - Bharat's app for daily news and videos

Install App

കൊലപാതകം നടത്താൻ സൌമ്യയ്ക്ക് പ്രചോദനമായത് ഭർത്താവ് തന്നെ!

പത്തൊൻ‌പതാം വയസ്സിൽ പ്രണയ വിവാഹം, ഭർത്താവായിരുന്നു എല്ലാത്തിനും കാരണം? - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Webdunia
ശനി, 28 ഏപ്രില്‍ 2018 (09:55 IST)
പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മനസാക്ഷിയില്ലാതെ വീട്ടമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. സൌമ്യയുടെ സ്വഭാവദൂഷ്യത്തെ തുടർന്നാണ് ഒഴുവാക്കിയതെന്ന് ഭർത്താവ് കിഷോറ് പറയുന്നു. അഞ്ചു വർഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. 
 
ഇരുവരുടെയും പ്രണയവിവാഹം ആയിരുന്നു. പത്തൊൻ‌പതാം വയസ്സിലാണ് സൌമ്യ വിവാഹിതയാകുന്നത്. എന്നാൽ, വിവാഹത്തിന് ശേഷം ഭർത്താവിന്റെ പീഡനം സഹിക്കാതെ വീട്ടിൽ എന്നും ബഹളം ഉണ്ടാകുമായിരുന്നു. ഇക്കാര്യം സൌമ്യ തന്നെ സമ്മതിച്ചതാണ്. ഇതോടെ സൌമ്യ കുറച്ച് കാലം മറ്റൊരാളോടൊപ്പവും താമസിച്ചിരുന്നു.
 
ഇതോടെ, രണ്ടാമത്തെ കുട്ടിയുടെ പിതൃത്വത്തില്‍ സംശയം തോന്നിയ കിഷോര്‍ തനിക്ക് എലിവിഷം നല്‍കിയെന്നും കുറച്ചുനാള്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നുവെന്നാണ് സൌമ്യ പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളത്. അതില്‍ നിന്നുമാണ് ബന്ധുക്കളെ എലിവിഷം നൽകി കൊലപ്പെടുത്താന്‍ തനിക്ക് ആശയം കിട്ടിയതെന്നാണ് സൗമ്യയുടെ മൊഴി.  
 
എന്നാൽ, വിഷം നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം നിഷേധിച്ച കിഷോര്‍ വിഷം കഴിച്ചത് അവള്‍ തന്നെയാണെന്നും കിഷോർ പറയുന്നു. ആദ്യ കുട്ടി കീര്‍ത്തന മരിച്ചത് അസുഖം വന്നായിരുന്നു എന്നാണ് കിഷോര്‍ മൊഴി കൊടുത്തത്. അതുതന്നെയാണ് സൌമ്യയും പറയുന്നത്. 
 
യുവാവിനെ വിവാഹം ചെയ്യാന്‍ പിതാവിനെ കൊല്ലേണ്ട കാര്യമില്ലെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് തടസ്സം നിന്നതിനാലാണ് പിതാവിനെ കൊന്നതെന്നാണ് സൌമ്യ പറഞ്ഞത്. എന്നാൽ, ആരും തുണയില്ലാതെ താമസിക്കുമ്പോൾ ഒരു വിവാഹം കഴിച്ചാൽ അതിനെ ബന്ധുക്കൾ എതിർത്തിരുന്നില്ലെന്ന് മറ്റ് ബന്ധുക്കൾ പറയുന്നു. ഇത് പൊലീസിനെ കൂടുതൽ സംശയത്തിനിടയാക്കിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

Govindachamy: കണ്ണൂര്‍ വിടാനായില്ല, പൊലീസ് പിടികൂടിയത് കിണറ്റില്‍ നിന്ന്; നിര്‍ണായകമായത് ആ വിളി !

ലോകത്ത് ഏറ്റവും കൂടുതല്‍ മാതളനാരങ്ങ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യ; മുന്നില്‍ ഈ സംസ്ഥാനങ്ങള്‍

Govindhachamy: തളാപ്പ് ഭാഗത്ത് ഗോവിന്ദച്ചാമിയെ കണ്ടു; പേരുവിളിച്ചതോടെ ഓടി, ശക്തമായ തിരച്ചിലുമായി പോലീസ്

ഉള്ളിയേരിയും കുതിരവട്ടവും തമ്മിലുള്ള ദൂരം ചെറുതാണ്, സുരേന്ദ്രന്റെ മനോനില പരിശോധിക്കണം: ജയരാജന്‍

Govindachamy: ഇരുമ്പഴി മുറിച്ച നിലയില്‍, ജയിലിന്റെ പിന്നിലെ മതില്‍ചാടി രക്ഷപ്പെട്ടു; ഗോവിന്ദചാമിക്കായി തെരച്ചില്‍ ഊര്‍ജിതം

അടുത്ത ലേഖനം
Show comments