Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ല, വാര്‍ത്തയോട് നീതി കാണിക്കാന്‍ ശ്രമിക്കണം’; പ്രതികരണവുമായി മുഖ്യമന്ത്രി

തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ല മുഖ്യമന്ത്രി

‘തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ല, വാര്‍ത്തയോട് നീതി കാണിക്കാന്‍ ശ്രമിക്കണം’; പ്രതികരണവുമായി മുഖ്യമന്ത്രി
, ശനി, 6 ജനുവരി 2018 (07:48 IST)
തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ രീതി ഗുണകരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക കേരള സഭയ്ക്ക് മുന്നോടിയായി നടത്തിയ ആഗോള മാധ്യമസംഗമം കൊല്ലത്ത് ക്വയിലോണ്‍ ബീച്ച് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
വാര്‍ത്തയോട് നീതി കാണിക്കാനാണ് ശ്രമിക്കേണ്ടത്. വാര്‍ത്തകള്‍ കെട്ടിച്ചമച്ച് നല്‍കുന്ന രീതിയാണ് പലപ്പോഴും കാണാനാകുന്നത്. അത്തരത്തിലുള്ള അനുഭവമാണ് കേരളത്തില്‍ നിന്ന് തനിക്കുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്ത വാര്‍ത്തയായി നല്‍കുന്ന സമീപനമാണ് വിദേശ മാധ്യമലോകത്ത് നിലനില്‍ക്കുന്നത്. എന്നാല്‍ ഇവിടെ പൊതുവില്‍ ഈ രീതിയല്ല തുടരുന്നത്.
 
വിദേശ രാജ്യങ്ങളിലെ അനുഭവം ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരുമായി ഇത്തരം വേദികളിലൂടെ പങ്കിടാനാകും.സാങ്കേതികകാര്യങ്ങളില്‍ പ്രാഗത്ഭ്യമുള്ള ഒട്ടേറെപ്പേര്‍ വിദേശത്തുണ്ട്. അവരുടെ അറിവും നിക്ഷേപവും ഇവടേക്ക് എത്തിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിച്ചുള്ള വികസനത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് റേഷന്‍കടകളില്‍ വിജിലന്‍സ് വ്യാപകമായ ക്രമക്കേട് കണ്ടെത്തി