ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ തന്ത്രി കുടുംബം ചർച്ചക്ക് വരുമോ എന്ന് നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി സർക്കാർ വിളിച്ചുചേർത്ത യോഗത്തിൽ നിന്നും പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും പിൻമാറിയതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടേ പ്രതികരണം. ഇനി ചർച്ചക്ക് വന്നാൽ അപ്പോൾ നോക്കാമെന്നും മുഖ്യമന്തി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോഗത്തിൽ നിന്നും പന്തളം രാജകുടുംബവും തന്ത്രി കുടുംബവും പിൻമാറിയിരുന്നു. പുനഃപരിശോധനാ ഹർജിയിൽ തീരുമാനമായതിനു ശേഷമേ ചർച്ചക്കുള്ളു എന്ന് തന്ത്രി കണ്ഠരര് മോഹനര് വ്യക്തമാക്കിയിരുന്നു.
അതേസമയം ശബരിമലയിൽ സ്ത്രീകളുടെ സുരക്ഷക്കായി വനിതാ പൊലീസുകാരെ നിയമിക്കാന്‍ ഉത്തരവ് പുറത്തിറക്കി.14, 15 തീയതികളിലായി വനിതാ പൊലീസുകാരെ ശബരിമലയിൽ ഡ്യൂട്ടിക്കായി നിയമിക്കും. 40 വനിതാ പോലീസുകാര്‍ ഉള്‍പ്പെടുന്ന പട്ടിക തയ്യാറാക്കി ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചു.