Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിൽ വനിതാ പൊലീസുകാരെ നിയമിക്കാൻ ഉത്തരവായി

ശബരിമലയിൽ വനിതാ പൊലീസുകാരെ നിയമിക്കാൻ ഉത്തരവായി
, ഞായര്‍, 7 ഒക്‌ടോബര്‍ 2018 (12:10 IST)
ശബരിമലയില്‍ വനിതാ പൊലീസുകാരെ നിയമിക്കാന്‍ ഉത്തരവ് പുറത്തിറക്കി.14, 15 തീയതികളിലായി വനിതാ പൊലീസുകാരെ ശബരിമലയിൽ ഡ്യൂട്ടിക്കായി നിയമിക്കും. 40 വനിതാ പോലീസുകാര്‍ ഉള്‍പ്പെടുന്ന പട്ടിക തയ്യാറാക്കി ജില്ലാ പൊലീസ് മേധാവി പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് അയച്ചു.
 
40 പേര്‍ അടങ്ങുന്ന പട്ടികയില്‍ നിന്ന് 30 പേരെ സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയമിക്കാനാണ് തീരുമാനം. വനിതാ ജീവനക്കാരെ ശബരിമല ഡ്യൂട്ടിക്കായി നിയോഗിക്കാന്‍ ദേവസ്വം കമ്മിഷണറും ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. മകരവിളക്ക് സമയത്തും, മാസ പൂജ സമയത്തും ശബരിമലയില്‍ വനിതാ ജീവനക്കാരെ നിയമിക്കുമെന്ന് ദേവസ്വം കമ്മിഷണര്‍ ഇറക്കിയ ഉത്തരവിൽ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: വിശ്വാസികളെ സി പി എമ്മിനെതിരെ ഇളക്കിവിട്ട് കോൺഗ്രസ് ബി ജെ പിയെ സഹായിക്കുന്നുവെന്ന് എസ് രാമചന്ദ്രൻപിള്ള