എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍
എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണ്. ജനങ്ങള്‍ ഇടതുപക്ഷത്തിനു ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ. ശബരിമല വിഷയം ഒരുതരത്തിലും തിരഞ്ഞെടുപ്പിനെ ഏശില്ല.
ശബരിമലയില്‍ നടക്കാന്‍ പാടില്ലാത്തത് ചിലത് നടന്നു. അതില്‍ സര്‍ക്കാര്‍ കര്‍ക്കശമായ നിലപാടാണ് എടുത്തത്. ഈ സര്‍ക്കാരല്ലായിരുന്നെങ്കില്‍ ഈ വിഷയത്തില്‍ ഇത്ര ശക്തമായ നിലപാടുണ്ടാവില്ലായിരുന്നു എന്ന് വിശ്വാസികള്‍ കരുതുന്നു. അതുകൊണ്ടുതന്നെ സര്‍ക്കാരിന് വിശ്വാസികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കു ഒപ്പമാണ് സര്‍ക്കാരും നാടും. ആ നിലപാട് തന്നെ തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.