Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരേന്ദ്ര കുമാർ ഇടത്തോട്ട് - പിണറായിയുമായി കൂടിക്കാഴ്ച നടത്തി

വീരേന്ദ്ര കുമാർ ഇടത്തോട്ട് - പിണറായിയുമായി കൂടിക്കാഴ്ച നടത്തി

കേരളത്തില്‍ ജെഡിയു പിളര്‍പ്പിലേക്ക്; വീരേന്ദ്ര കുമാർ ഇടത്തോട്ട് - പിണറായിയുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട് , വ്യാഴം, 31 ഓഗസ്റ്റ് 2017 (18:22 IST)
ജെഡിയു കേരള ഘടകത്തിലെ ഭിന്നത തുടരവെ വീരേന്ദ്ര കുമാർ നയിക്കുന്ന വിഭാഗം ഇടതിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനുമായി കോഴിക്കോട് ഗസ്റ്റ് ഹൗസില്‍വെച്ച് നടന്ന കൂടിക്കാഴ്‌ചയില്‍ ഇടതുമുന്നണിയിലേക്ക് മടങ്ങി വരാൻ വീരന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഇതോടെ ജെഡിയു കേരള ഘടകം പിളരുമെന്ന് വ്യക്തമായി.

വീരേന്ദ്ര കുമാർ ഇടതുമുന്നണിയിലേക്ക് മടങ്ങി വരാൻ സന്നദ്ധത പ്രകടിപ്പിച്ചതായി പിണറായി വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

ദേശീയ തലത്തില്‍ നിതീഷ് കുമാറിനെതിരെ വിമത ശബ്ദമുയര്‍ത്തിയ മുതിര്‍ന്ന നേതാവ് ശരദ് യാദവിനൊപ്പമെന്ന് കേരള ഘടത്തിലെ വര്‍ഗീസ് ജോര്‍ജും കെപി മോഹനനും ഷെയ്ഖ് പി ഹാരീസും അറിയിച്ചു. എന്നാല്‍ ശരദ് യാദവിനൊപ്പമില്ലെന്നാണ് വീരേന്ദ്ര കുമാറും മകന്‍ ശ്രേയാംസ് കുമാറിനുമുള്ളത്.

ശരത് യാദവ് അടുത്തമാസം 17ന് ദേശീയ എക്സിക്യൂട്ടീവും 18ന് ദേശീയ കൗൺസിൽ യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിൽ പങ്കെടുക്കേണ്ടെന്ന നിലപാടാണ് വീരേന്ദ്ര കുമാർ വിഭാഗം. എന്നാൽ, ഈ തീരുമാനത്തെ വർഗീസ് ജോർജിനെ അനുകൂലിക്കുന്നവർ എതിർക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ ജെഡിയു കേരള ഘടകത്തെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാൽ, യുഡിഎഫ് വിടുന്നതിൽ ജെഡിയു കേരള ഘടകത്തിൽ ഭിന്നത തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മാഡമോ, ഞാനോ? - സുനിയുടെ വെളിപ്പെടുത്തലില്‍ കാവ്യാ മാധവന്‍ ബോധം‌കെട്ടു വീണു!