തിരുവനന്തപുരം: കെ.എസ്.ആ.ർ.ടി.സി ബേസിൽ യാത്രക്കാരൻ ടിക്കറ്റ് എടുക്കാത്തതിന് കണ്ടക്ടർ പിഴയടയ്ക്കണം. വിഴിഞ്ഞം ഡിപ്പോയിലാണ് സംഭവം. ഇതിനൊപ്പം വാഹനം സർവീസ് നടത്തിയില്ല എന്നതിനിടെ പേരിൽ വെഹിക്കിൾ സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ എന്നിവർക്കെതിരെയും പതിനെട്ടായിരം രൂപ പിഴയിട്ട അധികാരികൾ.
വിഴിഞ്ഞം ഡിപ്പോയിൽ കണ്ടക്ടർ, ഡ്രൈവർമാർ എന്നിവരുടെ കുറവ് പലതരത്തിലുള്ള സർവീസ് ഓപ്പറേഷനുകളെയും ബാധിക്കുന്നുണ്ട്. സ്ഥലം മാറ്റം, സ്ഥാനക്കയറ്റം, വിരമിക്കൽ എന്നിവയാണ് ഇതിനു കാരണമായിട്ടുള്ളത്. എന്നാൽ ഒഴിവു നികത്തുന്നുമില്ല. വിഴിഞ്ഞം ഡിപ്പോയിൽ ജില്ലയിലെ തന്നെ മികച്ച കളക്ഷനാണുള്ളത്. എങ്കിലും ഡിപ്പോയെ അധികാരികൾ അവഗണിക്കുന്നു എന്നാണു പരാതി.
ജീവനക്കാരുടെ പരിമിതി മനഃപൂർവം മറച്ചുവച്ചാണ് താഴെ തട്ടിലുള്ള ജീവനക്കാർക്കെതിരെ അധികാരികൾ ഏകപക്ഷീയമായ പിഴ ചുമത്തുന്നത് എന്നും ആരോപണം ഉയർന്നു കഴിഞ്ഞു.