Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഎസ്ടിയിലെ പൊളിച്ചെഴുത്ത്; വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി

ജിഎസ്ടിയിലെ പൊളിച്ചെഴുത്ത്; വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി

ജിഎസ്ടിയിലെ പൊളിച്ചെഴുത്ത്; വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെ എത്തിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി , ശനി, 7 ഒക്‌ടോബര്‍ 2017 (15:03 IST)
ചരക്ക് സേവന നികുതി (ജിഎസ്ടി) കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ വ്യാപാരികള്‍ക്ക് ദീപാവലി നേരത്തെയാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടിയിൽ ചെറുകിട വ്യാപാരികൾക്ക് ഇളവ് നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

ജിഎസ്ടിയുടെ എല്ലാ വശങ്ങളും മൂന്ന് മാസം കൊണ്ട് പഠിച്ച് വിലയിരുത്തി പരിഷ്കരണ നടപടികൾ സ്വീകരിക്കുമെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്, അതാണ് ഇപ്പോള്‍ സംഭവിച്ചതെന്നും മോദി പറഞ്ഞു. ഗുജറാത്തില്‍ ഓഖ-ബേട് പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വെള്ളിയാഴ്‌ച ചേർന്ന ജിഎസ്ടി യോഗം 27 ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കുകയും ചെയ്തിരുന്നു.

പ്രതിപക്ഷം സങ്കുചിത കാഴ്ചപ്പാടുമായി നില്‍ക്കുമ്പോള്‍ സർക്കാർ എല്ലാവിധ ജനങ്ങളുടേയും വികസനത്തിനായാണ് നിലകൊള്ളുന്നത്. എല്ലാ വിഭാഗത്തിന്റേയും ഉന്നമനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സാമ്പത്തിക വികസനത്തോടൊപ്പം റോഡുകളും വികസിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരത്തില്‍ നിറഞ്ഞാടാന്‍ ഹ്യുണ്ടായ് ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്‍ ഇന്ത്യയില്‍ !