MA Baby: പാര്‍ട്ടി സെക്രട്ടറി കേരളത്തില്‍ നിന്ന്; ബേബിക്ക് വേണം പിണറായി അടക്കമുള്ളവരുടെ പിന്തുണ
ഇഎംഎസിനു ശേഷം സിപിഎമ്മിന് കേരളത്തില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയെ ലഭിക്കുമോ എന്ന കാര്യത്തില്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ ഉത്തരം ലഭിക്കും
MA Baby: സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു നാളെ (ഏപ്രില്‍ 2) മധുരയില്‍ തുടക്കമാകുകയാണ്. ഏപ്രില്‍ ആറ് ഞായറാഴ്ചയാണ് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുക. പുതിയ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി കോണ്‍ഗ്രസില്‍ തിരഞ്ഞെടുക്കും. കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
ഇഎംഎസിനു ശേഷം സിപിഎമ്മിന് കേരളത്തില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറിയെ ലഭിക്കുമോ എന്ന കാര്യത്തില്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ ഉത്തരം ലഭിക്കും. ഏപ്രില്‍ അഞ്ചിനു 72 വയസ് തികയുന്ന എം.എ.ബേബി 2012 മുതല്‍ പിബി അംഗമാണ്.
ബേബിക്ക് കേരള ഘടകത്തിന്റെ പിന്തുണ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. പുതിയ ജനറല്‍ സെക്രട്ടറിയുടെ കാര്യത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടും സുപ്രധാനമാണ്. സംഘപരിവാറിനെതിരായ പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണ് ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസിനുള്ളത്. രാജ്യത്ത് തീവ്ര വലതുപക്ഷ ശക്തികളെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ ഇടത് ബദല്‍ രൂപീകരിക്കാനും പാര്‍ട്ടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു.