Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തും പറയാമെന്ന് കരുതരുത്, പീയുഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി

പിയൂഷ് ഗോയലിന്റേതു വിടുവായത്തം: മുഖ്യമന്ത്രി

Pinarayi Vijayan
ന്യൂഡൽഹി , ഞായര്‍, 24 ജൂണ്‍ 2018 (11:38 IST)
ആകാശത്തു കൂടി ട്രെയിന്‍ ഓടിക്കാന്‍ പറ്റില്ലെന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ മറുപടി വിടുവായത്തമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രമന്ത്രി ആയതുകൊണ്ട് എന്തും പറയാമെന്ന് കരുതരുത്. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞാൽ പോരാ. നടപ്പിലാക്കാൻ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
 
മുഖ്യമന്ത്രി പിണറായി വിജയനെതിരെ റെയിൽ വികസനത്തിൽ രൂക്ഷവിമർശനവുമായി പീയുഷ് ഗോയൽ ഇന്നലെ രംഗത്തെത്തിയിരുന്നു. റെയിൽവേ വികസനത്തിന് തടസ്സം സ്ഥലമേറ്റെടുപ്പാണ്. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി യാഥാർത്ഥ്യമാക്കും. 
 
പദ്ധതി വൈകിയതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്നുമായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ റെയില്‍ഭവനു മുന്നില്‍ ധർണ നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർജന്റീനയുടെ തോൽ‌വി; കാണാതായ് കടുത്ത മെസി ആരാധകന്റെ മൃതദേഹം കണ്ടെത്തി