പീഡന പരാതി; പി കെ ശശിക്കെതിരായുള്ള അന്വേഷണം അന്തിമഘട്ടത്തിൽ, നടപടി ഉടൻ
പീഡന പരാതി; പി കെ ശശിക്കെതിരായുള്ള അന്വേഷണം അന്തിമഘട്ടത്തിൽ, നടപടി ഉടൻ
Publish Date: Mon, 17 Sep 2018 (10:30 IST)
Updated Date: Mon, 17 Sep 2018 (10:31 IST)
പി കെ ശശി എംഎൽഎയ്ക്കെതിരായി ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡനപരാതിയില്‍ സിപിഎം അന്വേഷണം അന്തിമഘട്ടത്തിൽ. വെള്ളിയാഴ്‌ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് സമരപ്പിക്കുമെന്നാണ് സൂചനകൾ.
ശശിക്കെതിരെയുള്ള നടപടി ശുപാർശയടക്കമായിരിക്കും രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട്. മന്ത്രി എ.കെ.ബാലനും പി കെ ശ്രീമതി എംപിയുമടങ്ങുന്ന അന്വേഷണ കമ്മീഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ടെലഫോൺ സംഭാഷണം ഉൾപ്പെടെയുള്ള തെളിവുകൾ പരാതിക്കാരി കമ്മീഷന് കൈമാറിയിട്ടുണ്ട്.
മുപ്പത്, ഒന്ന് തീയതികളില്‍ നടക്കുന്ന സംസ്ഥാന സമിതിയിലായിരിക്കും അച്ചടക്കനടപടി തീരുമാനം. പാര്‍ട്ടി നേതാവില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റം ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നതാണ് കമ്മീഷന്റെ പ്രാഥമിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.