Webdunia - Bharat's app for daily news and videos

Install App

പ്രളയബാധിതർക്കായി 'ഗോർഡ് ചലഞ്ചുമായി' പികെ ശ്രീമതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വർണ്ണവളകൾ നൽകി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്‍റെ സ്വര്‍ണ്ണ വളകള്‍ സംഭാവന ചെയ്തു കൊണ്ടാണ് ശ്രീമതി ടീച്ചര്‍ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ടത്.

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (16:05 IST)
പ്രളയ ദുരിതതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡ് ചലഞ്ചുമായി മുൻ എംപിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി ടീച്ചർ‍.  
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്‍റെ സ്വര്‍ണ്ണ വളകള്‍ സംഭാവന ചെയ്തു കൊണ്ടാണ് ശ്രീമതി ടീച്ചര്‍ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ടത്. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ ശ്രീമതി ടീച്ചര്‍ പിണറായി വിജയന് ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണവളകളും കൈമാറി. തുടര്‍ന്ന് ഇതേ മാതൃക പിന്തുടരാന്‍ അവര്‍ മറ്റു സ്ത്രീകളോടും ആഹ്വാനം ചെയ്യുകയായിരുന്നു.
 
ഗോള്‍ഡ് ചലഞ്ച് ഏറ്റെടുക്കാന്‍ സന്നദ്ധരായ സ്ത്രീകള്‍ അവരുടെ ഒരു പവന്‍റെ ആഭരണമെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് നല്‍കണം എന്നാണ് പികെ ശ്രീമതി ടീച്ചര്‍ പറയുന്നത്. സന്മനസുള്ള സഹോദരിമാർ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നൽകിയിരുന്നെങ്കിൽ. ഒരു ചെറിയ ചാലഞ്ച്‌ എന്ന് പറഞ്ഞു കൊണ്ട് ഫെയ്സ്ബുക്കിൽ ശ്രീമതി കുറിപ്പുമിട്ടു. 
 
കേരളത്തിലെ 25000 സ്ത്രീകള്‍ എങ്കിലും ഗോള്‍ഡ് ചലഞ്ച് ഏറ്റെടുത്ത് ഒരു പവന്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായാല്‍  67.50 കോടി രൂപ (പവന്  27,000 എന്ന കണക്കിൽ) ദുരിതാശ്വാസനിധിയിലേക്ക് എത്തുമെന്ന കൗതുകകരമായ കണക്കും ശ്രീമതി മുന്നോട്ട് വയ്ക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനെട്ടുകാരൻ ആറ്റിൽ ചാടി മരിച്ചു

വാട്ട്സ്ആപ്പ് മുതല്‍ ഇന്‍സ്റ്റാഗ്രാം വരെ: ബാറ്ററി കളയുന്ന 10 സ്മാര്‍ട്ട്ഫോണ്‍ ആപ്പുകള്‍ ഇവ

വാഹന നികുതി: ഒറ്റതവണ നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ മാര്‍ച്ച് 31 വരെ

ആയിരം രൂപാ കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റൻറ് പിടിയിൽ

നിയമപരമായി മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍; ധാര്‍മികതയുടെ പേരില്‍ വേണമെങ്കില്‍ ആവാം

അടുത്ത ലേഖനം
Show comments