Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു

ശ്രീനു എസ്

കരിപ്പൂര്‍ , വെള്ളി, 7 ഓഗസ്റ്റ് 2020 (22:49 IST)
ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.
 
കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ വിമാന അപകടമായി മാറിയിരിക്കുകയാണ് കരിപ്പൂര്‍ വിമാനാപകടം. വിമാനത്തിലുള്ള എല്ലാ യാത്രക്കാര്‍ക്കും പരിക്ക് പറ്റിയിരിക്കുകയാണെന്നാണ് കിട്ടുന്ന വിവരം. രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീഴുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടേബിൾ‌ടോപ്പ് റൺ‌വേകളിൽ അപകടം എങ്ങനെ ?