Publish Date: Fri, 07 Aug 2020 (23:28 IST)
Updated Date: Fri, 07 Aug 2020 (23:30 IST)
കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. വിമാനത്തിന്റെ പൈലറ്റും സഹ പൈലറ്റും മരണപ്പെട്ടു. എയര്‍ ഇന്ത്യയുടെ വന്ദേഭാരത് മിഷന്‍ ദൗത്യത്തിലെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്കാണ് വിമാനം വീണത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീഴുകയായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്രത്തില്‍ നിന്നുള്ള എല്ലാവിധ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.