Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24 നു ആരംഭിക്കും

Plus One Class Starts on June 24

രേണുക വേണു

, ശനി, 22 ജൂണ്‍ 2024 (13:30 IST)
സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ 24 നു ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മൂന്ന് സപ്ലിമെന്ററി അലോട്ട്‌മെന്റുകള്‍ കഴിഞ്ഞെന്നും രണ്ട് അലോട്ട്‌മെന്റ് കൂടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ രണ്ടിന് സപ്ലിമെന്ററി അപേക്ഷ ക്ഷണിക്കും. 
 
4,21,621 പേരാണ് അപേക്ഷ നല്‍കിയത്. മെറിറ്റില്‍ 2,68,192 അഡ്മിഷന്‍ നല്‍കി. അലോട്ട്‌മെന്റ് നല്‍കിയിട്ടും 77,997 പേര്‍ പല കാരണങ്ങളാല്‍ പ്രവേശനം നേടിയില്ല. ആകെ ഒഴിവുകള്‍ 1,13,833. സംസ്ഥാനത്ത് ഇനി പ്രവേശനം നേടാനുള്ളവരുടെ എണ്ണം 26,985 ആണെന്നും മന്ത്രി പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ മകളോട് മോശമായി പെരുമാറിയ ആളിന്റ മുക്കടിച്ച് തകര്‍ത്ത് അമ്മ