Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവകേരള സദസിലെ നിവേദനം: കുട്ടികള്‍ക്ക് ഫുട്‌ബോള്‍ സമ്മാനിച്ച് മന്ത്രി

ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് കുട്ടികള്‍ക്ക് കായിക ഉപകരണങ്ങള്‍ അനുവദിച്ചത്

കുട്ടികള്‍ക്ക് ഫുട്‌ബോള്‍ സമ്മാനിച്ച് മന്ത്രി

രേണുക വേണു

, ശനി, 22 ജൂണ്‍ 2024 (10:08 IST)
കുട്ടികള്‍ക്ക് ഫുട്‌ബോള്‍ സമ്മാനിച്ച് മന്ത്രി
നവകേരള സദസില്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കു ഫുട്ബോള്‍ സമ്മാനിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍. രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ചു കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ കുട്ടികള്‍ക്കു ഫുട്ബോള്‍ സമ്മാനിച്ചത്. 
 
2023 ഡിസംബര്‍ 12,13,14 തിയതികളിലായി കോട്ടയം ജില്ലയില്‍ നടന്ന നവകേരളസദസില്‍  കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിലെ കായികതാരങ്ങളായ പതിനഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ കായിക ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടി കായിക വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് കുട്ടികള്‍ക്ക് കായിക ഉപകരണങ്ങള്‍ അനുവദിച്ചത്. 
 
കറുകച്ചാല്‍ ഗ്രാമപഞ്ചായത്തിലെ ബിബിന്‍ ബിനോയി, ബിജില്‍ ബിനോയി, അഡോണ്‍ ജോബിന്‍, ബി.എസ്. പ്രണവ്, മിഥുന്‍ മനോജ്, അഭിജിത്ത് കെ. അജി, ബിവിന്‍ ബിനു, സജോ വര്‍ഗീസ്, ശരത് രാജേഷ്, അര്‍ഷിന്‍ ഷിജോ ജോസഫ് എന്നീ കുട്ടികള്‍ക്കാണ് മന്ത്രി ഫുട്ബോള്‍ കൈമാറിയത്. ചടങ്ങില്‍  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു ഗുരുക്കള്‍ അധ്യക്ഷനായിരുന്നു
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്