Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്

പ്ലസ് വൺ പരീക്ഷാ ഫലം ഇന്ന്
, ബുധന്‍, 29 ജൂലൈ 2020 (08:43 IST)
തിരുവനന്തപുരം: സംസ്ഥാന ഹയർ സെക്കൻഡറി, വിഎച്ച്എസ്‌ഇ ഒന്നാം വർഷ ഫലം ഇന്ന് പ്രഖ്യാപിയ്ക്കും. പതിനൊന്ന് മണിമുതലാകും ഫലം ലഭ്യമാകുക. www.keralaresults.nic.in എന്ന വെബ്സൈറ്റിലൂടെ പ്ലസ് വൺ റിസൾട്ട് അറിയാനാകും. സംസ്ഥാനത്താകെ 4,31,080 കുട്ടികളാണ് ഹയർസെക്കൻഡറി വിഎച്ച്എസ്ഇ ഒന്നാം വർഷ പരീക്ഷയെഴുതിയത്.
 
അതേസമയം അടുത്ത അധ്യായന വർഷത്തിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായി ഇന്നുമുതൽ അപേക്ഷകൾ സമർപ്പിച്ച് തുടങ്ങാം. ഓൺലൈനായി അപേക്ഷ നൽകാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളെ സഹായിയ്ക്കുന്നതിനായി, എല്ലാ സെക്കൻഡറി ഹയർ സെക്കൻഡറി സ്കൂളുകളിലും ഹെല്‌പ് ഡെസ്കുകൾ പ്രവർത്തിയ്ക്കും, അഡ്മിഷനുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി സ്കളുകളിൽ അഡ്മിഷൻ കമ്മറ്റികളും ഉണ്ടായിരിയ്ക്കും.   
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും