Plus One sports quata admission registration started
2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് (മേയ് 23) തുടങ്ങുന്നു. 2023 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ക്വാട്ട പ്രവേശനത്തിന് അംഗീകരിക്കൂ.
അപേക്ഷ സമര്‍പ്പിക്കേണ്ട രീതി:
വിദ്യാര്‍ഥികള്‍ HSCAP GATE WAY പോര്‍ട്ടലിലൂടെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ്
[email protected] എന്ന ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഇമെയില്‍ ഐഡിയിലേക്ക് അയയ്ക്കണം.
ഡോക്യുമെന്റ് വെരിഫിക്കേഷന്‍:
സ്‌പോര്‍ട്‌സ് അച്ചീവ്‌മെന്റ് പ്രിന്റൗട്ട്
ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് (അസോസിയേഷന്‍ മത്സര സര്‍ട്ടിഫിക്കറ്റുകളില്‍ ഒബ്‌സര്‍വര്‍ സീല്‍, ഒപ്പ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം)
വെരിഫിക്കേഷന്‍ തീയതി:
മേയ് 24 മുതല്‍ 28 വരെ, വൈകുന്നേരം 5 മണി വരെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. വെരിഫിക്കേഷന് ശേഷം സ്‌കോര്‍ കാര്‍ഡ് നേരിട്ട് നല്‍കും.
അന്തിമ ഓണ്‍ലൈന്‍ അപേക്ഷ:
സ്‌കോര്‍ കാര്‍ഡ് ലഭിച്ച ശേഷം, HSCAP GATE WAY പോര്‍ട്ടലില്‍ മേയ് 29-ന് മുമ്പ് സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷ നിറക്കേണ്ടതാണ്.
സര്‍ട്ടിഫിക്കറ്റ് ക്രമീകരണം:
സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍, ഇഷ്യൂ തീയതി, ഇഷ്യൂ ചെയ്ത അതോറിറ്റി എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം.
ഇവ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്ന പക്ഷം, അതിന്റെ ഉത്തരവാദിത്വം അപേക്ഷകര്‍ക്കും ഇഷ്യൂ ചെയ്ത അതോറിറ്റിക്കുമാണെന്നുള്ള സത്യവാങ്മൂലം കൂടി സമര്‍പ്പിക്കണം.
ബന്ധപ്പെടാനുള്ള വിവരം:
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ - ഫോണ്‍: 0477 2253090
(ഔദ്യോഗിക അറിയിപ്പുകള്‍ക്കായി HSCAP വെബ്‌സൈറ്റ് പരിശോധിക്കുക.)