Publish Date: Tue, 13 Aug 2024 (20:25 IST)
Updated Date: Tue, 13 Aug 2024 (20:28 IST)
പതിനഞ്ചുകാരിയെ നാലു വർഷമായി പീഡിപ്പിച്ച കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ മുദാക്കൽ പൊയ്ക മുക്ക് സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച പരാതിയിൽ ആറ്റിങ്ങൽ ഇളമ്പ പാലത്തിനത്തുള്ള ബിന്ദുഭവനിൽ ശരത് (28), ഭാര്യ മുദാക്കൽ പൊയ്കമുക്ക് കാട്ടുചന്ദ നന്ദനം വീട്ടിൽ നന്ദ (24) എന്നിവരെ ആറ്റിങ്ങൽ പോലീസാണ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസത്തെ തുടർന്ന് അദ്ധ്യാപിക സ്കൂൾ കൗൺസിലറെ കൊണ്ട് കൗൺസിലിംഗ് നടത്തവേയാണ് പീഡന വിവരം പുറത്തായത്. ഭാര്യ നന്ദയെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ നയത്തിൽ വീട്ടിൽ വിളിച്ചു വരുത്തിയാണ് ഇയാൾ ആദ്യം പീഡിപ്പിച്ചത്. തുടർന്ന് ഭീഷണിപ്പെടുത്തിയും. 2021 മുതൽ കുട്ടി ക്രൂര പീഡനത്തിന് ഇരയായി എന്നാണ് പോലീസ് കണ്ടെത്തൽ.
ഭാര്യ നന്ദനയ്ക്ക് മറ്റൊരാളുമായി ആരോപിച്ച ശരത് ഇനി തന്നോടൊപ്പം താമസിക്കണമെങ്കിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ അവസരം ഉണ്ടാക്കണമെന്ന് ഭീഷണിപ്പെടുത്തി. തുടർന്നാണ് നന്ദ പെൺകുട്ടിയെ നയത്തിൽ വീട്ടിലെത്തിച്ചു പീഡിപ്പിക്കാൻ അവസരം ഒരുക്കിയത്. ആറ്റിങ്ങൽ പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്