Publish Date: Tue, 02 Jul 2024 (16:11 IST)
Updated Date: Tue, 02 Jul 2024 (15:48 IST)
കണ്ണർ : പീഡന ക്കേസിൽ കണ്ണരിലെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കോൺഗ്രസ് നേതാവിന്റെ മകൻ അറസ്റ്റിലായത്. പയ്യന്നൂരിൽ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാരാണ് അറസ്റ്റിലായത്. ഫിറ്റ്നസ് സെന്ററിലെത്തിയ യുവതിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് പരാതി. മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരിയുടെ പരാതിയിൽ പറയുന്നത്. കോൺഗ്രസ് നേതാവ് എം നാരായണൻകുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. കഴിഞ്ഞ ദിവസമാണ് കേസിന്നാസ്പദമായ സംഭവം ഉണ്ടായത്.
ശരത് നമ്പ്യാർ ക്കെതിരെ 20കാരി പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം ഫിസിയോ തെറാപ്പി ചെയ്യാൻ സെൻ്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തേയും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.