Publish Date: Thu, 18 Jul 2024 (15:18 IST)
Updated Date: Thu, 18 Jul 2024 (15:20 IST)
ആലപുഴ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ യുന്നതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിന് കോടതി 2 വർഷം തടവും 20000 രൂപാ പിഴയും വിധിച്ചു. ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം ജിതിൻ നിവാസിൽ അഖിൽ എന്ന 31 കാരനെയാണ് ശിക്ഷിച്ചത്.
2022 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞു വീട്ടിലേക്കു പോയ യുവതിയെ പ്രതി ആളൊഴിഞ്ഞ പ്രദേശത്തു വച്ചു വയലിലേക്കു തളളിയിട്ടുകയും ശരീരഭാഗങ്ങളിൽ പിടിച്ചു ഉപദ്രവിക്കുകയും ഉടുവസ്ത്രം കീറുകയും ചെയ്തു എന്നാണ് കേസ്.
പൂച്ചാക്കൽ സബ് ഇൻസ്പെക്ടറായിരുന്ന കെ.വീരേന്ദ്രകുമാറാണ് കേസ് അന്വേഷണം നടത്തിയത്. ചേർത്തല അതിവേഗ കോടതി ജഡ്ജിയാണ് ശിക്ഷിച്ചത്.