Publish Date: Fri, 12 Jul 2024 (10:46 IST)
Updated Date: Fri, 12 Jul 2024 (10:47 IST)
കണ്ണർ. കളരി പഠിക്കാൻ എത്തിയ വിദേശ വനിതയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ പരിശീലകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണർ തോട്ടട കാഞ്ഞിര സ്വദേശി സജിത് എന്ന 54 കാരനാണ് അറസ്റ്റിലായത്.
ആറു മാസത്തോളം തന്നെ പീഡിപ്പിച്ചു എന്നാണ് വിദേശ വനിത പരാതിയിൽ പറയുന്നത്. 2023 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം തുടങ്ങിയതു എന്നും പരാതിയിൽ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസമാണ് ടൗൺ പോലീസ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല